Sports

ഏഷ്യാ കപ്പിന് നാളെ തുടക്കം

ധക്ക: ഏഷ്യന്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ നാളെ ബംഗ്ലാദേശില്‍ തുടക്കം. നാളെ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ അഞ്ച് തവണ ചാംപ്യന്‍മാരായ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ എതിരിടും. ഏഷ്യാ കപ്പിന്റെ 13ാമത് എഡിഷനാണ് ബംഗ്ലാദേശ് വേദിയാവുന്നത്. ട്വന്റി ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് ട്വന്റി ഫോര്‍മാറ്റില്‍ മല്‍സരം സംഘടിപ്പിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്കു പുറമേ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്ക, പാകിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടിയത്. യോഗ്യതാ മല്‍സരം കളിച്ചെത്തിയ യുഎഇയാണ് അഞ്ചാമത്തെ ടീം.  യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താന്‍, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നീ ടീമുകളാണ് മല്‍സരിച്ചത്. ഈ മാസം 27നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ ഒരു ടീമിന് നാലു മല്‍സരങ്ങളാണുണ്ടാവുക. ഇതില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുക്കും. അടുത്തമാസം ആറിനാണ് ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടം നടക്കുന്നത്.മൂന്നാം ജയം; യുഎഇക്ക് യോഗ്യതധക്ക: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ യുഎഇ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി. ഇന്നലെ നടന്ന യോഗ്യത റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഒമാനെയാണ് യുഎഇ തോല്‍പ്പിച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് നേടിയാണ് യുഎഇ യോഗ്യത കരസ്ഥമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 172 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിയില്‍ ഒമാന് 101 റണ്‍സെടുക്കാനെ സാധിച്ചുള്ളു. യുഎഇക്കു വേണ്ടി മുഹമ്മദ് കലീമും (50) മുഹമ്മദ് ഉസ്മാനും (46) മുഹമ്മദ് ഷഹ്‌സാദും (34) മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. ഒമാനെതിരേ യുഎഇ ജയിച്ചതോടെ അഫ്ഗാനിസ്താന്‍ യോഗ്യത കാണാതെ പുറത്തായി. മൂന്നു മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് അഫ്ഗാനിസ്താന് നേടാനായത്.
Next Story

RELATED STORIES

Share it