ഏഷ്യന്‍ കപ്പ് യോഗ്യത: ഇന്ത്യ ലാവോസിനെതിരേ

ന്യൂഡല്‍ഹി: 2019ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള യോഗ്യതാ പ്ലേഓഫില്‍ ഇന്ത്യ ലാവോസുമായി കൊമ്പുകോര്‍ക്കും. ഹോം-എവേ രീതികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ജൂണ്‍ രണ്ടിന് ലാവോസിന്റെ ഗ്രൗണ്ടിലാണ് ആദ്യപാദ മല്‍സരം. രണ്ടാംപാദം ജൂണ്‍ ഏഴിനു നടക്കും. രണ്ടു മല്‍സരങ്ങളുടെയും വേദി പ്രഖ്യാപിച്ചിട്ടില്ല.
24 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലേക്ക് 12 ടീമുകള്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. 2019ല്‍ യുഎഇയിലാണ് ഏഷ്യന്‍ കപ്പ് അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it