World

ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് ഹാവഡില്‍ വിവേചനം

ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് വിശ്വപ്രസിദ്ധമായ ഹാവഡ് സര്‍വകലാശാലയില്‍ വിവേചനം നേരിടുന്നതായി സര്‍വേ റിപോര്‍ട്ട്. സ്റ്റുഡന്റ്‌സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. എന്നാല്‍, സര്‍വകലാശാലാ അധികൃതര്‍ ഇതു നിഷേധിച്ചിട്ടുണ്ട്. സ്പാനിഷ് വംശജരെയും വെള്ളക്കാരെയും കറുത്ത വര്‍ഗക്കാരെയുമാണ് ഹാവഡ് കൂടുതലായി പരിഗണിക്കുന്നത്. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് പ്രവേശനത്തിനുള്‍പ്പെടെ കുറഞ്ഞ പരിഗണനയാണു ലഭിക്കുന്നതെന്ന് സര്‍വേ പറയുന്നു.വംശീയമായ തുല്യതയ്ക്കു വേണ്ടിയാണ് ഈ സമീപനം സ്വീകരിക്കുന്നതെന്നും വംശീയപരമായിട്ടല്ല വിദ്യാര്‍ഥികളെ കാണാന്‍ ശ്രമിക്കുന്നതെന്നുമാണ് ഹാവഡ് അധികൃതരുടെ വാദം. ആഫ്രോ അമേരിക്കന്‍ വംശജര്‍ക്കാണ് ഹാവഡില്‍ പ്രവേശനം നേടാന്‍ ഏറ്റവുമെളുപ്പം. ഇവര്‍ക്ക് പ്രവേശനം ലഭിക്കാന്‍ 95 ശതമാനമാണു സാധ്യത. സ്പാനിഷ് വംശജര്‍ക്ക് 75 ശതമാനം സാധ്യയുള്ളപ്പോള്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് 25 ശതമാനം മാത്രമേ സാധ്യതയുള്ളൂ. എന്നാല്‍, ഇതെല്ലാം നിഷേധിച്ച സര്‍വകലാശാലാ അധികൃതര്‍ ഇപ്പോള്‍ 22.2 ശതമാനം വിദ്യാര്‍ഥികളും ഏഷ്യന്‍ അമേരിക്കന്‍ വംശജരാണെന്ന് അറിയിച്ചു. സ്പാനിഷ് വംശജര്‍ 11.6 ശതമാനവും ആഫ്രിക്കന്‍ വംശജര്‍ 14.6 ശതമാനവുമാണ് ഹാവഡിലുള്ളത്.
Next Story

RELATED STORIES

Share it