kasaragod local

ഏഴാംതരം വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലാവുന്നു



കാഞ്ഞങ്ങാട്: ദേശീയ പെര്‍മിറ്റുള്ള ലോറികളും മറ്റു വാഹനങ്ങളും കെഎസ്ടിപി റോഡില്‍ അമിത സ്പീഡില്‍ പോകുന്നതിനാല്‍ അപകടം വര്‍ധിക്കുന്നതിനെ കുറിച്ച് ഏഴാംതരം വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് വൈറലാകുന്നു. ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ആന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനി അസ്‌നം ഷെസയാണ് വീതി കൂടിയ കെഎസ്ടിപി റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് അപകടങ്ങള്‍ കൂടുന്നതിനെ കുറിച്ച് കത്തെഴുതിയത്. ചന്ദ്രഗിരി റോഡിലെ പുതിയ പാലത്തിന്റെ നിര്‍മാണത്തിനുശേഷം അമിതഭാരം കയറ്റിയ ദേശീയ പെര്‍മിറ്റ് ലോറികളും കണ്ടെയ്‌നറുകളടക്കമുള്ള വാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. ഈ വാഹനങ്ങള്‍ മുഴുവന്‍ സദാസമയവും കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തിനകം ഈ റോഡില്‍ 26ഓളം ജീവനുകള്‍ അപകടത്തില്‍ പൊലിഞ്ഞതായി കത്തില്‍ വ്യക്തമാക്കി. റോഡിലെ സ്പീഡ് കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അസ്്‌നം ഷെസ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it