ഏലം വിലയിടിവ്; ജില്ലയിലെ വഴിതടയല്‍ സമരത്തില്‍ വന്‍ പ്രതിഷേധം
BY swapna en4 Dec 2015 7:35 AM GMT
swapna en4 Dec 2015 7:35 AM GMT
കട്ടപ്പന: ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടന്ന റോഡ് ഉപരോധ സമരത്തില്‍ പ്രതിഷേധം ഇരമ്പി. സി.ഐ.ടി.യു., കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയുടെ 22 കേന്ദ്രങ്ങളിലായിരുന്നു സമരം. കട്ടപ്പന, കാഞ്ചിയാര്‍, അടിമാലി, കല്ലാര്‍, മാങ്കുളം, രാജാക്കാട്, രാജകുമാരി, മുനിയറ, കമ്പിളികണ്ടം, പൊട്ടന്‍കാട്, ബൈസന്‍വാലി, പൂപ്പാറ, ഉടുമ്പന്‍ചോല, ഒട്ടാത്തിമേട്, നെടുങ്കണ്ടം, പാമ്പാടുംപാറ, കമ്പംമെട്ട്, കുമളി, ഉപ്പുതറ, അണക്കര, മേരികുളം, കാമാക്ഷി എന്നിവിടങ്ങളില്‍ നടന്ന സമരത്തില്‍ പ്രതിഷേധം കത്തിക്കയറി. ഏലം വിലയിടിവ് തടയുക, കിലോഗ്രാമിന് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പ്ലാന്റേഷന് ടാക്സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക, കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കട്ടപ്പനയില്‍ ഇടുക്കിവലയില് നിന്നു പ്രകടനമായെത്തിയ തൊഴിലാളികള്‍ രാവിലെ 10ന് സെന്‍ട്രല്‍ ജങ്ഷനില്‍ വഴി തടഞ്ഞു.
Next Story
RELATED STORIES
പൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMT