ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന പാര്‍ട്ടി എസ്ഡിപിഐ
BY Sumeera SMR3 May 2016 4:32 AM GMT
Sumeera SMR3 May 2016 4:32 AM GMT
കൊല്ലം: തിരഞ്ഞെടുപ്പിന് അന്തിമ ചിത്രം തെളിഞ്ഞപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്ന പാര്‍ട്ടി എസ്ഡിപിഐ. ആകെയുള്ള 11 മണ്ഡലങ്ങളില്‍ എട്ടിടത്തും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. ഇത്തവണ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമായാണ് മല്‍സരിക്കുന്നതെങ്കിലും ജില്ലയിലെ സ്ഥാനാര്‍ഥികള്‍ എസ്ഡിപിഐയില്‍ നിന്നുള്ളവരാണ്. ടെലിവിഷന്‍ ചിഹ്നത്തിലാണ് എസ്ഡിപിഐ സ്ഥാനാര്തികള് ജനവിധി തേടുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ്. യുഡിഎഫ് മുന്നണിയിലാണെങ്കിലും കോണ്‍ഗ്രസിന്റെ ഏഴ് സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ മല്‍സരിക്കുന്നു. കൈപ്പത്തിയാണ് ചിഹ്നം. പിഡിപിയും ബിജെപിയും ബിഎസ്പിയും ശിവസേനയുമാണ് തൊട്ടുപിറകിലുള്ള പാര്‍ട്ടികള്‍. നാലു പാര്‍ട്ടികള്‍ക്കും ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുണ്ട്. നാല് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റേയും സിപിഐയുടേയും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. എസ്യുസിഐ സ്ഥാനാര്‍ഥികളായി മൂന്നുപേരും ആര്‍എസ്പി സ്ഥാനാര്‍ഥികളായി മൂന്നുപേരും ബിഡിജെഎസ് സ്ഥാനാര്‍ഥികളായി മൂന്നുപേരും ജില്ലയില്‍ മല്‍സരിക്കുന്നു. മുസ്ലിം ലീഗ്, സിഎംപി, ആര്‍എസ്പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ്-ബി, വെല്‍ഫെയര്‍ പാര്‍ട്ടി, എപിഐ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നു. മറ്റ് സ്ഥാനാര്‍ഥികളെല്ലാം സ്വതന്ത്രരായാണ് ജനവിധി തേടുന്നത്.
Next Story
RELATED STORIES
പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT