wayanad local

ഏകോപന സമിതി മാനന്തവാടി യൂനിറ്റ് പിരിച്ചുവിട്ടതായി ജില്ലാ കമ്മിറ്റി



മാനന്തവാടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലെ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാകമ്മിറ്റി. ഭരണഘടനാപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് 2015-17 ദ്വിവര്‍ഷാന്ത യൂനിറ്റ് പൊതുയോഗം നടത്തണമെന്ന മേല്‍ കമ്മിറ്റി നിര്‍ദേശം നിരാകരിച്ചതിനെ തുടര്‍ന്നാണ് ഭരണസമിതിയെ ഇന്നലെ  ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം പിരിച്ച് വിടാന്‍ തീരുമാനിച്ചത്. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നിരന്തരമായ നിര്‍ദേശങ്ങളും തീരുമാനങ്ങളും ലംഘിച്ചതിനും അംഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലുമാണ് ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. മാനന്തവാടി യൂനിറ്റിന്റെ പൊതുയോഗം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ വ്യാഴാഴ്ച രാവിലെ 1030 ന് മാനന്തവാടി മുനിസിപ്പല്‍ ഹാളില്‍ നടക്കും. യോഗത്തില്‍ സംഘടന ഭരണഘടനാപ്രകാരം 2017-19 വര്‍ഷത്തെ യൂനിറ്റ് ഭരണസമിതിയെ യൂനിറ്റ് അംഗത്വ ലിസ്റ്റിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് തെരഞ്ഞെടുക്കുന്ന പൊതുയോഗം നടത്തുന്നതിലേക്ക് ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും. വ്യാഴ്ാഴ്ച നടക്കുന്ന പൊതുയോഗത്തില്‍ മാനന്തവാടി യൂനിറ്റിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.എന്നാല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗത്വമുള്ള മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷനെ പിരിച്ചുവിടാന്‍ ജില്ല കമ്മറ്റിക്ക് അധികാരമില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 27 ന് നടന്ന ജനറല്‍ ബോഡി യോഗത്തിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട്. സംസ്ഥാന കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമ്മീഷന്റെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ സമീപനമാണ് ജില്ല കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാന്‍ സംസ്ഥാന കമ്മിറ്റി തയ്യാറാകണം. ജില്ലാ കമ്മിറ്റിയെ മാനന്തവാടി യൂണിറ്റ് അംഗീകരിക്കുന്നില്ല. കോടതിയില്‍ നിലനില്‍ക്കുന്നകേസ്സ് പിന്‍വലിക്കാന്‍ സംസ്ഥാന കമ്മിറ്റി ആവിശ്യപ്പെട്ടിട്ടും പരാതിക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വ്യാഴാഴ്ച രാവിലെ 10ന് മാനന്തവാടി വ്യപാരഭവനില്‍ അംഗങ്ങളുടെ ജനറല്‍ ബോഡി യോഗം ചേരുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികളായ കെ ഉസ്മാന്‍, പി വി മഹേഷ്, എം വി സുരേന്ദ്രന്‍, ഇ എ നസീര്‍, ഷിഹാബുദ്ധീന്‍, സി കെ സുജിത്ത്, എന്‍ പി ഷാബി, കെ അനില്‍ അറിയിച്ചു
Next Story

RELATED STORIES

Share it