kasaragod local

എ ബി ബര്‍ദന്റെ വിപ്ലവസ്മരണകള്‍ അയവിറക്കി കാസര്‍കോട്

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലാളിത്യത്തിന്റെ മുഖമുദ്രയായ എ ബി ബര്‍ദന്റെ ഓര്‍മ്മകള്‍ കാസര്‍കോടുകാരന്റെ മനസ്സില്‍ വിപ്ലവസ്മരണകളാണ്. കേരളത്തില്‍ അവസാനമായി എ ബി ബര്‍ധന്‍ പങ്കെടുത്ത ചടങ്ങ് 2013 സെപ്തംബര്‍ 14നാണ്.
സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ഓഫിസായ ഡോ. സുബ്ബറാവു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമാകേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയായിരുന്നു അന്നത്തെ പ്രസംഗം. ലളിതവും ഹൃസ്വവുമായ പ്രസംഗം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര രേഖയായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി കൈവീശിയുള്ള ആ വരവ് കാസര്‍കോടുകാര്‍ക്ക് ഒരിക്കലും മറക്കാനാവുന്നതല്ല.
ഭാഷാ സമന്വയ ഭൂമിയായ കാസര്‍കോട് പ്രസംഗിക്കാന്‍ അവസരം ല ഭിച്ചത ില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. പത്ത് വര്‍ഷം മുമ്പ് മഞ്ചേശ്വരത്ത് നടന്ന ഡോ. സുബ്ബറാവുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലും പങ്കെടുത്തത് അദ്ദേഹം പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചിരുന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസിന്റെ ഉദ്ഘാടനത്തിന് എ ബി ബര്‍ദന്റെ സാന്നിധ്യം കാസര്‍കോടിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരിലും അനുഭാവികള്‍ക്കും ആവേശം പകരുന്നതായിരുന്നു. രാജ്യം കടുത്ത വെല്ലുവിളികള്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍, രാജ്യത്തിന്റെ നിലനില്‍പ്പും കെട്ടുറപ്പും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെ കയ്യിലാണെന്ന ഉത്തമബോധ്യത്തോടെയാണ് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ പ്രസംഗത്തിലൂടെ ഉല്‍ബോധിപ്പിച്ചു.
അവസാനം കാസര്‍കോട്ടെത്തിയപ്പോള്‍ സ്വാതന്ത്ര സമര സേനാനിയും ഗുരൂവായൂര്‍ സത്യഗ്രഹ പോരാളിയുമായ കെ മാധവനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എ ബി ബര്‍ധന്റെ നിര്യാണത്തില്‍ സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് ഇന്ന് വൈകീട്ട് വിവിധ കേന്ദ്രങ്ങളില്‍ സര്‍വകക്ഷി അനുശോചന യേ ാഗം ചേരും. നിര്യാണത്തില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അനുശോചിച്ചു.
Next Story

RELATED STORIES

Share it