palakkad local

എസ്‌വൈഎസ് ജില്ലാ പ്രവാസി സംഗമം നടത്തി



ചെര്‍പ്പുളശ്ശേരി: എസ്‌വൈഎസ് ജില്ലാകമ്മിറ്റി സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച ജില്ലാ പ്രവാസി സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി ജി എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. വിവിധ ജിസിസി രാജ്യങ്ങളിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ജില്ലയിലെ പ്രവാസി നേതാക്കളും അബുദാബി എസ്‌കെഎസ്എസ്എഫ് പാലക്കാട് ജില്ലാ ഭാരവാഹികളുമായ പി പി അബ്ദുല്‍ബാരി ഹുദവി കൂടല്ലൂര്‍, അബ്ദുന്നാസിര്‍ കുമരനെല്ലൂര്‍, സി.പി അബ്ദുസ്സലാം മണ്ണാര്‍ക്കാട്, അബ്ബാസ് അന്‍വരി പള്ളിപ്പാടം, സലീം മണ്ണാര്‍ക്കാട്, അബ്ദുല്‍ജലീല്‍ കോട്ടോപ്പാടം, ജിദ്ധ എസ് വൈഎസ് ജില്ലാ ഭാരവാഹികളായ എം സി സുബൈര്‍ ഹുദവി മേല്‍മുറി, പി നൗഷാദ് അന്‍വരി മോളൂര്‍, ശൗക്കത്തലി പനമണ്ണ, അല്‍ഐന്‍ പ്രതിനിധി റഷീദ് അന്‍വരി മോളൂര്‍, ദുബൈയിലെ കെ മുഹമ്മദലി ഹാജി തൃത്താല, ഡോ. പി ടി അബ്ദുറഹിമാന്‍ കോതകുര്‍ശ്ശി, സലാലയിലെ എസ് എം അബ്ദുല്‍ ഫത്താഹ് കൂടല്ലൂര്‍, ഖത്തറിലെ മഖ്ബൂല്‍ തച്ചോത്ത് സംസാരിച്ചു. എസ്‌വൈഎസ് ജില്ലാകമ്മിറ്റി കിഴക്കന്‍മേഖലയില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്‌കെഎസ്എസ്എഫ് അബുദാബി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഫണ്ട് അബ്ബാസ് അന്‍വരി പള്ളിപ്പാടവും ജിദ്ധ എസ്‌വൈഎസ് ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ഷൗക്കത്തലി പനമണ്ണയും ജില്ലാ പ്രസിഡന്റ് സയ്യിദ് പി കെ ഇമ്പിച്ചിക്കോയ തങ്ങളെ ഏല്‍പ്പിച്ചു.
Next Story

RELATED STORIES

Share it