wayanad local

എസ്‌വൈഎസ് ജാഗരണം ക്യാംപ് സമാപിച്ചു



വാളാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മതപഠനം നല്‍കുന്നതുള്‍പ്പെടെ ഒരു വര്‍ഷത്തെ കര്‍മ പദ്ധതിക്ക് രൂപം നല്‍കി എസ്‌വൈഎസ് ജില്ലാ ദ്വിദിന ക്യാംപ് (ജാഗരണം) സമാപിച്ചു. ഏഴിന് 300 യൂനിറ്റുകളില്‍ ബറാഅത്ത് സന്ദേശ സംഗമങ്ങള്‍ നടക്കും. മഹല്ല്, പഞ്ചായത്ത്, മേഖല തലങ്ങളില്‍ നടന്നുവരുന്ന മജ്‌ലിസുന്നൂര്‍ സംഗമങ്ങളുടെ രണ്ടാമത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ സംഗമം 11ന് രാവിലെ 10ന് വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമിയില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്്മദ് മുസ്്‌ല്യാര്‍ നേതൃത്വം നല്‍കും. 15 മുതല്‍ 25 വരെ ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും റമദാന്‍ മുന്നൊരുക്ക സംഗമങ്ങള്‍ നടക്കും. മേഖലാ ഭാരവാഹികളും ജില്ലാ കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്ന 150 പേരാണ് 24 മണിക്കൂര്‍ ക്യാംപില്‍ സംബന്ധിച്ചത്. പ്രാരംഭം, പൈതൃകം, ജാഗരണം, ആസ്വാദനം, ആദര്‍ശം, സംഘടന, ആത്മീയം എന്നീ സെഷനുകളിലായി നടന്ന ക്യാംപില്‍ പിണങ്ങോട് അബൂബക്കര്‍, സി എച്ച് ത്വയ്യിബ് ഫൈസി, ഹാരിസ് ബാഖവി കമ്പളക്കാട്, കെ ഉമര്‍ ഫൈസി, കൊയ്യോട് ഉമര്‍ മുസ്്‌ല്യാര്‍, കെ മുഹമ്മദ് കുട്ടി ഹസനി, കെ എ നാസര്‍ മൗലവി എന്നിവര്‍ വിഷയമവതരിപ്പിച്ചു. മജ്‌ലിസുന്നൂര്‍ സംഗമത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പി സുബൈര്‍ ഹാജി, ഇ പി മുഹമ്മദലി, ശംസുദ്ദീന്‍ റഹ്മാനി, പി മുജീബ് ഫൈസി, എടപ്പാറ കുഞ്ഞമ്മദ്, എം അബ്ദുറഹ്്മാന്‍ ഹാജി, കുഞ്ഞമ്മദ് കൈതക്കല്‍, ഹാരിസ് ബനാന, അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ സി കെ തങ്ങള്‍, ഉസ്മാന്‍ ദാരിമി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. എ കെ സുലൈമാന്‍ മൗലവി ക്യാംപ് നിയന്ത്രിച്ചു. ഉദ്ഘാടന സമാപന സെഷനുകളില്‍ കെ ടി ഹംസ മുസ്്‌ല്യാര്‍, വി മൂസക്കോയ മുസ്്‌ല്യാര്‍, പി സി ഇബ്രാഹീം ഹാജി, എസ് മുഹമ്മദ് ദാരിമി, എ കെ ഇബ്രാഹീം ഫൈസി, കെ യൂസുഫ് ഫൈസി, കെ കെ സി അബൂബക്കര്‍, പനന്തറ മുഹമ്മദ്, കെ സി അബ്ദുല്ല മൗലവി, വി മായന്‍, സി കെ അമ്മദ് ഹാജി, കുന്നോത്ത് ഇബ്രാഹീം ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ചുങ്കം സംസാരിച്ചു.
Next Story

RELATED STORIES

Share it