Kottayam Local

എസ്‌ഐ മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവ് ആശുപത്രിയില്‍ ചികില്‍സ തേടി

ആര്‍പ്പുക്കര: എസ്‌ഐ മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. കുറവിലങ്ങാട് കാഞ്ഞിരംകുളം തറത്തില്‍ അജയന്‍ (39) ആണ് ചികില്‍സയില്‍ കഴിയുന്നത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കുറവിലങ്ങാട് മുട്ടുങ്കല്‍ കവലയില്‍ ആയിരുന്ന സംഭവം.
മുട്ടുങ്കല്‍ കവലയിലുള്ള ഒരു കടയില്‍ നിന്ന് പച്ചക്കറി വാങ്ങുകയായിരിന്നു അജയന്‍. ഈ സമയം അവിടെയെത്തിയ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ താന്‍ മദ്യപിച്ചിട്ടുണ്ടോയെന്നു ചോദിച്ചു. ഉണ്ടെന്നു മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍ സ്റ്റേഷനിലേയ്ക്കു വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ വാഹനം ഓടിക്കുന്നില്ലെന്നും എന്റെ സ്‌കൂട്ടര്‍ കടയുടെ പിന്‍ഭാഗത്തു പാര്‍ക്ക് ചെയ്തിരിക്കുകയാണന്നും പറഞ്ഞെങ്കിലും പിന്നീട് പോലിസ് ജിപ്പ് എത്തി പോലിസുകാര്‍ എന്നെ ബലമായി ജീപ്പിലേക്കു തള്ളിയിട്ടെന്ന് അജയന്‍ പറഞ്ഞു. തുടര്‍ന്നു ജീപ്പിനുള്ളില്‍ വച്ച് മര്‍ദ്ദിക്കുകയും പോലിസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിയ ഉടന്‍ എസ്‌ഐ കോളറിനു പിടിച്ച് വലിച്ചിഴച്ചാണു സ്റ്റേഷനുള്ളില്‍ എത്തിച്ചത്. അതിനു ശേഷം കൈകൊണ്ട് തലയുടെ പിന്‍ഭാഗത്ത് അടിച്ചു. അടിയുടെ ആഘാതത്തില്‍ താഴെവീണ എന്നെ ഷൂസിട്ട കാലു കൊണ്ട് ചവിട്ടുകയും ചെയ്തു.
വേദന കൊണ്ട് നിലവിളിച്ച തന്നെ പിന്നീട് കമ്പിവടിയെടുത്ത് തല്ലുകയായിരുന്നു. എസ്‌ഐയുടെ ക്രൂരമായ മര്‍ദ്ദനം കണ്ട ചില പോലിസ് ഉദ്യോഗസ്ഥരാണ് കമ്പിവടി എസ്‌ഐയുടെ കൈയില്‍ നിന്നു ബലമായി വാങ്ങിക്കളഞ്ഞതെന്നും അജയന്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിട്ടുണ്ട്.
എന്നാല്‍ മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ യുവാവിനെ ഊതിപ്പിക്കാനായി സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു. എന്നാല്‍ വരാതിരുന്നതിനെ തുടര്‍ന്ന് ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുവന്ന് ഊതിപ്പിച്ച ശേഷം ഭാര്യയെ വിളിച്ചു വരുത്തി പറഞ്ഞു വിടുകയായിരിന്നെന്ന് കുറവിലങ്ങാട് എസ്‌ഐ പറയുന്നു.
Next Story

RELATED STORIES

Share it