Idukki local

എസ്ബിഐയുടെ പകല്‍ക്കൊള്ള; സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി



തൊടുപുഴ: വിവിധ തരത്തിലുള്ള അനധികൃത സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഈടാക്കി ഇടപാടുകാരെ പകല്‍കൊള്ള നടത്തുന്ന എസ്.ബി.ഐയുടെ നടപടികളില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തൊടുപുഴ എസ്.ബി.ഐയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പടെ നിരവധി ജീവനക്കാര്‍ അണിനിരന്നു. എസ്.ബി.ഐയുടെ പടിക്കല്‍ മാര്‍ച്ച് പോലിസ് തടഞ്ഞപ്പോള്‍ ജീവനക്കാര്‍ ധര്‍ണ്ണ ആരംഭിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണ എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ജോയി ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധന നടപടികള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ജനവിരുദ്ധവും കുത്തകകളെ സഹായിക്കുന്നതുമായ സാമ്പത്തിക നടപടികളുടെ തുടര്‍ച്ചയാണ് അനധികൃത സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തിയുള്ള എസ്.ബി.ഐയുടെ കൊള്ളയെന്ന് പി.പി. ജോയി പറഞ്ഞു.എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി പി.കെ. ജബ്ബാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ഖജാന്‍ജി എ സുരേഷ്‌കുമാര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. േജായിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി.എസ്. ജുനൈദ്, ജില്ലാ വൈസ് പ്രസിഡന്റ് ബി. സുധര്‍മ്മ, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ബിജുമോന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹോര്‍മിസ് കുരുവിള, എം.കെ. റഷീദ്, വനിതാ കമ്മിറ്റി അംഗങ്ങളായ വി.ബി. സന്ധ്യ, ജാന്‍സി ജോണ്‍, തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it