kannur local

എസ്ഡിപിഐ സിറ്റി സമ്മേളനത്തിന് ഉജ്വല റാലിയോടെ സമാപനം

കണ്ണൂര്‍ (സിറ്റി): ബഹുജന മുന്നേറ്റത്തിന് കരുത്തു പകരുക എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ കണ്ണൂര്‍ സിറ്റി മേഖലാ സമ്മേളനം ഉജ്വല റാലിയോടെ ശഹീദ് ഫാറൂഖ് നഗറില്‍ സമാപിച്ചു. സിറ്റിയില്‍ നടന്ന പൊതു സമ്മേളനം ജില്ലാ പ്രസിഡന്റ് വി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് അത്യന്തം ഭീഷണിയായ സംഘപരിവാറിനെതിരേ കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിച്ചു തെരുവിലിറങ്ങി പ്രതിരോധിക്കാന്‍ തയ്യാറാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .കാല്‍ടെക്‌സ് പരിസരത്തു നിന്നുമാരംഭിച്ച ബഹുജനറാലി തായത്തെരു, ചിറക്കല്‍കുളം വഴി സിറ്റിയില്‍ സജ്ജീകരിച്ച ശഹീദ് ഫാറൂഖ് നഗറില്‍ അവസാനിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയില്‍ സംഘപരിവാര്‍ ഭീകരതയെ തുറന്നുകാണിക്കുന്ന ആസിഫയുടെ കൊലപാതകത്തെ അടക്കം ചിത്രീകരിച്ച ടാബ്ലോ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ, സെക്രട്ടറി പി കെ ഫാറൂഖ്, ഖജാഞ്ചി എ ഫൈസല്‍, ജില്ലാ കമ്മിറ്റി അംഗം എ ആസാദ്, ഫൈസല്‍ ഫായിസ് ഈരാറ്റുപേട്ട, മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, സി എച്ച് ഫാറൂഖ്, എം പി റഫീഖ് സംസാരിച്ചു.സിറ്റി മേഖലാ പുതിയ ഭാരവാഹികള്‍:എ ആസാദ് ( പ്രസിഡന്റ്),സി എച്ച് ഫാറൂഖ് (സെക്രട്ടറി), പി സഹീര്‍ (ജോ. സെക്രട്ടറി), എം വി ബഷീര്‍(വൈ. പ്രസിഡന്റ്), നൗഷാദ് കടലായി (ഖജാഞ്ചി).ടൗണ്‍ മേഖലാ ഭാരവാഹികള്‍: പി കെ മുഹമ്മദ് ഇഖ്ബാല്‍ (പ്രസിഡന്റ്), കെ ഹാഷിം (വൈസ് പ്രസിഡന്റ്),എസ് ആശിഖ് അമീന്‍( സെക്രട്ടറി), സിറാജുദ്ദീന്‍(ജോ. സെക്രട്ടറി), വാഴയില്‍ മുഹമ്മദ് അലി (ഖജാഞ്ചി).
Next Story

RELATED STORIES

Share it