malappuram local

എസ്ഡിപിഐ സായാഹ്‌ന ധര്‍ണ ഇന്ന്

മലപ്പുറം: ബാബറി മസ്ജിദിന്റ തകര്‍ച്ചയുടെ 25 വര്‍ഷം പിന്നിട്ട ദിനമായ 6ന് എസ്ഡിപിഐ ജില്ലയുടെ മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. കൊണ്ടോട്ടിയില്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഏറനാട് പി പി ഷൗക്കത്തലി, നിലമ്പൂര്‍ ഉസ്മാന്‍ കരുളായി, വണ്ടൂര്‍ ബാബു മണി, മഞ്ചേരി ജലീല്‍ നീലാമ്പ്ര, പെരിന്തല്‍മണ്ണ ഡോ. സി എച്ച് അഷ്‌റഫ്, മങ്കട പി ഹംസ, മലപ്പുറം അഡ്വ. സാദിഖ് നടുത്തൊടി, വേങ്ങര വി എം ഹംസ, വള്ളിക്കുന്ന് അരീക്കന്‍ ബീരാന്‍കുട്ടി, തിരൂരങ്ങാടി അഡ്വ. എ എ റഹീം, താനൂര്‍ വി ഇക്‌റാമുല്‍ ഹക്ക്, തിരൂര്‍ എ കെ അബ്ദുല്‍ മജീദ്, കോട്ടക്കല്‍ മുസ്തഫ്, തവനൂര്‍ അഡ്വ. നസീര്‍, പൊന്നാനി മജീദ് ഖാസിമി ഉദ്ഘാടനം നിര്‍വഹിക്കും.
മലപ്പുറം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍, മസ്ജിദ് പുനര്‍ നിര്‍മിക്കുക, രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുക മൂദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മലപ്പുറം മണ്ഡലം കമ്മിറ്റി ഇന്ന് വൈകീട്ട് 4:30 ന് മലപ്പുറം കെഎസ്ആര്‍ടിസി പരിസരത്ത് സായാഹ്ന ധര്‍ണ നടത്തും. അഡ്വ.സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്യും. അസീസ്  (പോപുലര്‍ ഫ്രണ്ട്), ഉമ്മുഹബീബ മങ്കട (വിം), ഹാമിദ് തങ്ങള്‍ പാണക്കാട് (ഇമാംസ് കൗണ്‍സില്‍), ഷബീറലി കുട്ടിലങ്ങാടി ( എന്‍സിഎച്ച്ആര്‍ഒ), ഇര്‍ഷാദ് മൊറയൂര്‍ (കാംപസ് ഫ്രണ്ട് ), സിദ്ധീഖ് മാസ്റ്റര്‍, കെ എം അഹമദ് നിഷാദ്   സംസാരിക്കും.
Next Story

RELATED STORIES

Share it