kannur local

എസ്ഡിപിഐ ബ്രാഞ്ച്്് കമ്മിറ്റി ഭാരവാഹികള്‍

കണ്ണപൂരം: എസ്ഡിപിഐ കണ്ണപൂരം ബ്രാഞ്ച് സമ്മേളനം കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് യാസിന്‍ പതാക ഉയര്‍ത്തി.
ഭാരവാഹികള്‍: മുഹമ്മദ് യാസിന്‍ (പ്രസിഡന്റ്). എന്‍ ഐ നൗഷാദ് (വൈസ്പ്രസിഡന്റ്), സി പി റാഷിദ് (സെക്രട്ടറി), വി എ ഷഫീഖ് (ജോ.സെക്രട്ടറി). മുഹമ്മദ് (ഖജാഞ്ചി). പെനാള്‍ട്ടി ഷൂട്ട്, ബാസ്‌കറ്റ് ബോള്‍ തുടങ്ങി കായിക മല്‍സരങ്ങളും കലാമല്‍സരങ്ങളും നടന്നു. വിജയികള്‍ക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം ശാഫി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ധര്‍മടം: എസ്ഡിപിഐ ധര്‍മടം ബ്രാഞ്ച് സമ്മേളനം ചാത്തോടം മുകുന്ദന്‍ സി മേനോന്‍ നഗറില്‍ നടന്നു. മണ്ഡലം കമ്മിറ്റി അംഗം ജാഫര്‍ ചെമ്പിലോട് ഉദ്ഘാടനം ചെയ്തു. സമാന്‍ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സംസാരിച്ചു.
ഭാരവാഹികള്‍: സമാന്‍(പ്രസിഡന്റ്), സമീര്‍ (വൈസ് പ്രസിഡന്റ്). റഹീം(സെക്രട്ടറി), ഹസ്സന്‍ കല്ലറകല്‍ (ജോയിന്റ് സെക്രട്ടറി), റസാഖ് (ഖജാഞ്ചി).
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തിന് പ്രസിഡന്റ് അഫ്‌സല്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് റിപോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹികള്‍: നസീര്‍ (പ്രസിഡന്റ്), ഹസന്‍ (സെക്രട്ടറി) അബുതാഹിര്‍ (വൈ.പ്രസിഡന്റ്), ലത്തീഫ്(ജോ. സെക്രട്ടറി), നൗഷാദ്(ഖജാഞ്ചി). വൈകീട്ട് ടിപ്പു സുല്‍ത്താന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സി നസീര്‍ അധ്യക്ഷത വഹിച്ചു. ഹാറൂണ്‍ കടവത്തുര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി കെ അഫ്‌സല്‍, ശുഹൂദ് സംസാരിച്ചു. സമ്മേളനത്തിന്റെ  ഭാഗമായി പഞ്ചഗുസ്തി മല്‍സരവും തീറ്റമല്‍സരവും നടത്തി. കലാപരിപാടികള്‍ സമീര്‍, അബുതാഹിര്‍ എന്നിവര്‍ നിയന്ത്രിച്ചു.
തോട്ടട: തോട്ടട ബ്രാഞ്ച് സമ്മേളനം കാഞ്ഞങ്ങാട് പള്ളിക്ക് സമീപം പിഎം നജീബ് നഗറില്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് ടി എച്ച് റഷീദ് അധ്യക്ഷതവഹിച്ചു. സഹദ്, സയീദ് അബ്ദുല്ല ഷാദ്, പി ടി വി ഷംസീര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഹമ്മദ് ശരീഫ് (പ്രസിഡന്റ്), ഫവാസ് (സെക്രട്ടറി), റഊഫ് (ഖജാഞ്ചി). സമ്മേളനത്തോടനുബന്ധിച്ചു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു .
പള്ളിപ്രം: എസ്ഡിപിഐ പള്ളിപ്രം ബ്രാഞ്ച് സമ്മേളനം പുഴാതി മേഖലാ സെക്രട്ടറി നവാസ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം ഷാഫി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ഭാരവാഹികളായി എം പി ശുഹൈബ് (പ്രസിഡന്റ്), ബി കെ സൈഫു (സെക്രട്ടറി), വി കെ നിഹാല്‍ (വൈസ് പ്രസിഡന്റ്), കെ കെ അനസ് (ജനറല്‍ സെക്രട്ടറി), ഇര്‍ഷാദ് (ഖജാഞ്ചി) തിരഞ്ഞെടുത്തു.
അതിരകം: അതിരകം ബ്രാഞ്ച് സമ്മേളനം പുഴാതി മേഖലാ കമ്മിറ്റിയംഗം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ നവാസ്, ഖാദര്‍ നാറാത്ത് സംസാരിച്ചു.
ബ്രാഞ്ച് ഭാരവാഹികള്‍: പി അഫ്‌സല്‍ (പ്രസിഡന്റ്), കെ എം സവാദ് (വൈസ് പ്രസിഡന്റ്), റിജാസ് കൊളക്കര (ജനറല്‍ സെക്രട്ടറി), കെ മന്‍സൂര്‍ (സെക്രട്ടറി), കെ ഫൈസല്‍ (ഖജാഞ്ചി).
അത്താഴക്കുന്ന്: അത്താഴക്കുന്ന് ബ്രാഞ്ച് സമ്മേളനം അഴക്കോട് മണ്ഡലം കമ്മിറ്റിയംഗം നൗഷാദ് മയ്യില്‍ ഉദ്ഘാടനം ചെയ്തു. പുഴാതി മേഖലാ കമ്മിറ്റിയംഗം സി എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി നവാസ്, പ്രസിഡന്റ് അക്ബര്‍ സംസാരിച്ചു.
ബ്രാഞ്ച് ഭാരവാഹികളായി എന്‍ ഫാറൂഖ് (പ്രസിഡന്റ്), മിര്‍സ (വൈസ് പ്രസിഡന്റ്), ആസാദ് (ജനറല്‍ സെക്രട്ടറി), അസറുദ്ദീന്‍ (സെക്രട്ടറി), മുഹമ്മദ് ഫര്‍സീന്‍ (ഖജാഞ്ചി) തിരഞ്ഞെടുത്തു.
കക്കാട്: കക്കാട് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പുഴാതി മേഖലാ സെക്രട്ടറി നവാസ് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി ദില്‍ഷാദ് (പ്രസിഡന്റ്), മുര്‍ഷിദ് (വൈസ് പ്രസിഡന്റ്), അസ്്‌ലം (ജനറല്‍ സെക്രട്ടറി), ഫലാഹ് (സെക്രട്ടറി), നിസാര്‍ (ഖജാഞ്ചി) തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it