palakkad local

എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം



ചെര്‍പ്പുളശ്ശേരി: എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കാലിനും, തലക്കും പരിക്കേറ്റ എഴുവന്തല സ്വദേശി ഹസൈനാറി(21)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലോടെ നെല്ലായ മഠത്തിപ്പറമ്പില്‍ നില്‍ക്കുമ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പുലാക്കാട് സ്വദേശി ജിംഷാദ്, ചെമ്മന്‍കുഴി സ്വദേശി മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന സംഘം അസൈനാറിനെ അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയവര്‍ അസൈനാറിനെ ബൈക്കിടിച്ച് വീഴ്ത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതിന് മുമ്പും പലതവണ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയും ഭീഷണിപ്പെടുത്തലും ആക്രമണവും നടത്തിയിട്ടുണ്ട്. ഇത് എസ്ഡിപിഐയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പോലിസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇന്നലെ ചെര്‍പ്പുളശ്ശേരി ടൗണില്‍ വച്ച് എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധഭീഷണി മുഴക്കിയിരുന്നു.  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ  ഭീഷണിയിലും അക്രമത്തിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചെര്‍പ്പുളശ്ശേരി ടൗണില്‍ പ്രകടനം നടത്തി. എസ്ഡിപിഐ മണ്ഡലം സെക്രടറി ഷരീഫ്, ഹംസ തൂത, എസ് കെ കാദര്‍ നേതൃത്വം നല്‍കി. അതേസമയം രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്് മുഹമ്മദ് മുനീര്‍ (25), കൂളിയാട് എലിയപ്പറ്റ കരിമ്പന പള്ളിയാലില്‍ ആസിഫ് അലി (21) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ചെര്‍പ്പുളശ്ശേരി സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
Next Story

RELATED STORIES

Share it