Flash News

എസ്ഡിപിഐ പ്രവര്‍ത്തകനുനേരെ വധശ്രമം; വ്യാപക പ്രതിഷേധം

എസ്ഡിപിഐ പ്രവര്‍ത്തകനുനേരെ വധശ്രമം; വ്യാപക പ്രതിഷേധം
X
SDPI

വടകര: ഒഞ്ചിയത്ത് എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധശ്രമം. കഴിഞ്ഞ ദിവസം വൈകീട്ട് 5നാണ്. ഒഞ്ചീയം കണ്ണൂക്കരയിലെ മാടാകര കറുവക്കുണ്ടത്തില്‍ അബ്ദുല്‍ ഗഫൂറിനെയാണ് വീടിന്റെ മുന്‍വശത്തിരിക്കുമ്പോള്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്.
തന്റെ ഭാര്യയും കുട്ടികളുമൊത്ത് വീടിന്റെ മുന്‍വശത്തിരുന്ന സംസാരിക്കുന്നതിനിടെയാണ് സംഭവം. ഉന്നം തെറ്റിയത് കാരണം ഉണ്ട വീടിന്റെ ജനല്‍ ചില്ലില്‍ പതിക്കുകയായിരുന്നു. ഉടനെ തന്നെ അടുത്ത വെടി പൊട്ടി. ഉടന്‍ തന്നെ മക്കളെയും ഭാര്യയെയും കൂട്ടി ഗഫൂര്‍ വീടിനുള്ളിലേക്ക് ഓടിക യറി. ഇതിനിടെ ഭാര്യ ഫൗസിയ കുഴഞ്ഞു വീണു. ഫൗസിയയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ഒഞ്ചീയം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിന്റെ ശാഖാ സെക്രട്ടറിയടക്കം പതിനഞ്ചോളം പേര്‍ എസ്ഡിപിഐയിലേക്ക് കടന്നു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനുമായ അബ്ദുല്‍ ഗഫൂറിനെതിരെ ലീഗുകാര്‍ വധഭീഷണി മുഴക്കിയിരുന്നു.
ചോമ്പാല പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വടകര സി ഐ അടക്കമുള്ളവര്‍ പരിശോധന നടത്തി.
ഗഫൂറിന്റെ വീടിന്റെ മുന്‍വശത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് വെടിയുതിര്‍ത്തിട്ടുള്ളത്. ഈ വീടിന്റെ മുകളിലെ ജനല്‍ ചില്ലില്‍ റൗണ്ടിലായി തുളകള്‍ ഇട്ടതായി പോലിസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാത്രമല്ല രാവിലെ മുതല്‍ വധഭീഷണി മുഴക്കിയചിലയാളുകളെ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ഇന്നലെ പഞ്ചായത്തില്‍ ഹര്‍ത്താലാചരിച്ചു.

എംഎല്‍എ  സന്ദര്‍ശിച്ചു
വടകര : അബ്ദുല്‍ ഗഫൂറിന്റെ വീട് നിയുക്ത എംഎല്‍എ സി കെ നാണു സന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്ന എംഎല്‍എ വീട് സന്ദര്‍ശനത്തിനായി എത്തിയത്. അക്രമണത്തിന് നേതൃത്വം കൊടുത്ത പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ഇടപെടല്‍ നടത്തും. ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒഞ്ചിയം പഞ്ചായത്തംഗം ഗോപാലകൃഷ്ണന്‍ മാസ്റ്ററും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it