thrissur local

എസ്ഡിപിഐ പ്രതിഷേധ പ്രകടനം

ചേലക്കര: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ചുട്ടുകൊന്ന ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചേലക്കര മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഇ എം ലത്തീഫ് പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍, അഷറഫ് ,സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍ക്കി.കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിഗുരുവായൂര്‍: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി നഗരസഭ ലൈബ്രറി ഹാളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. നഗരസഭ ഉപാധ്യക്ഷന്‍ കെ പി വിനോദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി പി ബൈജു ക്ലാസെടുത്തു. കൃഷി ഫീല്‍ഡ് ഓഫിസര്‍ ഡി എന്‍ ഗീതാംബിക, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ബിനീഷ് കെ മുകുന്ദന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it