thrissur local

എസ്ഡിപിഐ കാണിപ്പയ്യൂര്‍ ബ്രാഞ്ച് പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

കുന്നംകുളം: കാണിപ്പയ്യൂരില്‍ ഒട്ടേറെ നാളുകളായി ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതമായി നിലകൊള്ളുന്ന ഗുണ്ടാ, ലഹരി, മാഫിയ ക്രിമിനലുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമായി എസ്ഡിപിഐ കാണിപ്പയ്യൂര്‍ ബ്രാഞ്ച് പ്രസിഡന്റിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കാണിപ്പയ്യൂര്‍ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനവും ലഹരിവിരുദ്ധ സന്ദേശ റാലിയും നടത്തി. മണ്ഡലം കമ്മിറ്റിയംഗം ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
നാടിനും പുതുതലമുറക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഗുണ്ടാ, ലഹരി മാഫിയ കൂട്ടുകെട്ടിന്റ അടിവേരറുക്കുമെന്നും അവരെ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. പോലിസിന്റ ഈ വിഷയത്തിലുള്ള അനാസ്ഥ പ്രദേശത്തെ സമാധാനം കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ എന്നും പോലിസ് സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ പ്രകടനത്തിനും ലഹരിവിരുദ്ധ സന്ദേശ റാലിക്കും കാണിപ്പയ്യൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it