Kottayam Local

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് ആലപ്രയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എസ്ഡിപിഐ  ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ യു അലിയാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മുഹമ്മദ് സിയാദ് വാഴൂര്‍, വൈസ് പ്രസിഡന്റ് നജീബ് പൂത്തൂര്‍ ,ജനറല്‍ സെക്രട്ടറിയായി ലിബാസ് പത്തനാട്, ജോയിന്റ് സെക്രട്ടറി താഹാ നെടുംകുന്നം, ഖജാന്‍ജി സുബൈര്‍ പത്തനാട്, കമ്മിറ്റിയംഗങ്ങളായി ലത്തീഫ് വാഴൂര്‍, ഷിഹാബ് വാഴൂര്‍, ജോണ്‍ വാഴൂര്‍, സിയാജ് വട്ടകപ്പാറ എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it