kannur local

എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്

കണ്ണൂര്‍: മുന്നാക്ക ജാതിസംവരണം ഭരണഘടനാ വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എസ്ഡിപിഐ ഇന്ന് കലക്്ടറേറ്റിലേക്ക് ധര്‍ണ നടത്തും.രാവിലെ 10നു സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കലക്്ടറേറ്റിന് മുന്നില്‍ സമാപിക്കും. തുടര്‍ന്നു ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ബിഎസ്പി ജില്ലാ പ്രസിഡന്റ് പ്രഭാകരന്‍  മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, മക്തബ് പത്രാധിപര്‍  സുനില്‍ കുമാര്‍, സേട്ട് സാഹിബ് സാംസ്‌കാരിക വേദി ജില്ലാ സെക്രട്ടറി വി കെ സലീം, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it