എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം

തൃശൂര്‍: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ സൗഹൃദ സന്ദേശവും വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഇഫ്ത്താര്‍ സന്ദേശവും നല്‍കി. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പുതിയ സംസ്ഥാന കമ്മിറ്റിയെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി പി ആര്‍ സിയാദ് സംസാരിച്ചു.
സെക്രട്ടറിമാരായ കെ കെ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it