Flash News

എസ്ടിയു പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്‌



ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-വര്‍ഗീയ നയങ്ങള്‍ക്കെതിരേ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്ടിയു) പാര്‍ലമന്റ് മാര്‍ച്ച് ഇന്ന്. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക വര്‍ഗീയത തടയുക ഏന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്ടിയു മാര്‍ച്ച് നടത്തുന്നത്. സംഘപരിവാര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതുമായ നയങ്ങള്‍ക്കെതിരേ രാജ്യത്ത് ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാവണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പാര്‍ലമന്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള ശക്തമായ താക്കീതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായി കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ എസ്ടിയു ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി (ജാര്‍ഖണ്ഡ്) ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല (കേരളം) എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it