എസ്എസ്എല്‍സി ഫലം മെയ് മൂന്നിന്

തിരുവനന്തപുരം: നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഈവര്‍ഷത്തെ എസ്എസ്എല്‍സി ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞയാഴ്ച ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗത്തില്‍ മെയ് ഒന്നിനുശേഷം ഫലം പ്രഖ്യാപിക്കുന്ന തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയവും പട്ടിക തയ്യാറാക്കലും കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. അന്തിമഫലം തയ്യാറാക്കുന്ന നടപടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാവും. മെയ്ദിനം പ്രമാണിച്ച് നാളെ പൊതു അവധിയായതിനാല്‍ മറ്റന്നാള്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് മൂന്നിന് രാവിലെ ഫലം പ്രഖ്യാപിക്കും.
ംംം.ൃലൗെഹെേ.ശെേരവീീഹ.ഴീ്.ശി വെബ്‌സൈറ്റിലൂടെ ഫലമറിയാം. പ്രൈമറി തലം മുതലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 13,787 സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലമറിയാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it