kozhikode local

എസ്എസ്എല്‍സി: നൂറുമേനി നേടിയത് 45 വിദ്യാലയങ്ങള്‍

കോഴിക്കോട്: എസ്എസ്എ ല്‍സി പരീക്ഷയില്‍ നൂറിന്റെ നിറവായി ജില്ലയില്‍ 45 സ്‌കൂളുകള്‍. ഇവയില്‍, ആധുനിക സൗകര്യങ്ങളുള്ള എയിഡഡ്-അണ്‍ എയിഡഡ് സ്‌കൂളുകളോട് മല്‍സരിച്ച് 12 സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്റെ മധുരം നുകര്‍ന്നു.
ചെറുവാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊളത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര ഗവ.സംസ്‌കൃത ഹൈസ്‌കൂള്‍, ചാലപ്പുറം അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കായണ്ണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പറയഞ്ചേരി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ.ഹൈസ്‌കൂള്‍, ഉള്ള്യേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചിറ ഗവവിഎച്ച്എസ്‌സ്‌കൂള്‍, പുതിയാപ്പ ഗവഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവഹൈസ്‌കൂള്‍, ബേപ്പൂര്‍ വിഎച്ച്എസ്‌സ്‌കൂള്‍ എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളേയും വിജയത്തിലേക്ക് ഉയര്‍ത്തി പ്രശംസ നേടിയത്.മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി സംസ്‌കൃത ഹൈസ്‌കൂള്‍, പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് പ്രസന്റേഷന്‍ ഹൈസ്‌കൂള്‍, മാത്തറ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, കോടഞ്ചേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ആയഞ്ചേരി റഹ്മാനിയ ഹൈസ്‌കൂള്‍, കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോഇന്ത്യന്‍ സ്‌കൂള്‍, സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍, കാപ്പാട് ഇലാഹിയ ഹൈസ്‌കൂള്‍, ചിന്‍മയ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍, താമരശ്ശേരി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുണ്ടുതോട് പി.ടി.ചാക്കോ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, നെല്ലിപ്പോയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജെഡിടി ഇസ്ലാം ഇഖ്‌റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പരപ്പന്‍പോയില്‍ എന്‍ ഐആര്‍ ഹൈസ്‌കൂള്‍, ഓമശ്ശേരി വാദിഹുദ ഹൈസ്‌കൂള്‍, നന്‍മണ്ട എസ്‌വിഇഎം ഹൈസ്‌കൂള്‍, കൊയിലാണ്ടി ഐ സിഎസ്. സെക്കന്ററി സ്‌കൂള്‍, മണാശ്ശേരി എംകെഎച്ച്എംഎംഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീ ഗുജറാത്തി വിദ്യാലയ ഹൈസ്‌കൂള്‍, മരഞ്ചാട്ടി മരിഗിരി ഹൈസ്‌കൂള്‍, മാവൂര്‍ ക്രസന്റ് പബ്ലിക് സ്‌കൂള്‍, പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, രാമനാട്ടുകര നിവേദിത സ്‌കൂള്‍, സരസ്വതി വിദ്യാമന്ദിരം സ്‌കൂള്‍, കല്ലുരുത്തി അല്‍ ഇര്‍ഷാദ് ഹൈസ്‌കൂള്‍, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ എന്നിവയാണ് നൂറ് മേനി വിളഞ്ഞ സ്‌കൂളുകള്‍.
ജില്ലയില്‍ 96.70 ശതമാനം വിജയം
കോഴിക്കോട്: ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 48872 വിദ്യാര്‍ഥികളില്‍ 47262 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 96.70 ആണ് വിജയശതമാനം. ഭാഷ രണ്ടാം പേപ്പറിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ-പ്ലസ് നേടിയത്. 24547 പേര്‍ ഈ വിഷയത്തില്‍ എ-പ്ലസും, 8704 പേര്‍ എ ഗ്രേഡും നേടി. ഭാഷാ പേപ്പറില്‍ 23363 പേര്‍ എ-പ്ലസ്സും 9594 പേര്‍ എ-യും കരസ്ഥമാക്കി. ഇംഗ്ലീഷില്‍ 10422 പേര്‍ എ-പ്ലസ്സും, 7306 പേര്‍ എ-യും ഹിന്ദിയില്‍ 14040, 7306, സാമൂഹ്യ ശാസ്ത്രത്തില്‍ 6880, 4852, ഫിസ്‌ക്‌സില്‍ 12086, 6705, രസതന്ത്രത്തില്‍ 10465, 5194, ബയോളജിയില്‍ 9047, 6923, ഗണിതത്തില്‍ 5643, 3553, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 20283, 17266 പേരും യഥാക്രമം എ-പ്ലസ്സും എ-ഗ്രേഡും നേടി. ജില്ലയില്‍ പരീക്ഷ എഴുതിയ എസ്.സി- എസ്.ടി വിദ്യാര്‍ത്ഥികളില്‍ 86 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ്സ് കരസ്ഥമാക്കി.
Next Story

RELATED STORIES

Share it