Idukki local

എഴുപത്തഞ്ചില്‍ പത്താംതരം കടന്ന സാവിത്രിയാണ് കാമാക്ഷിയിലെ താരം



കാമാക്ഷി: എഴുപത്തിയഞ്ചാം വയസ്സില്‍പത്താംക്ലാസ്സ് തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ കാമാക്ഷി പഞ്ചായത്തിലെ കൊച്ചുകാമാക്ഷി സ്വദേശിനി താരമായി. കണിയാംമ്പറമ്പ് പരേതനായ ഭാസ്‌കരന്റെ ഭാര്യ സാവിത്രിയാണ് വൈകിയ വേളയിലും പത്താംകാലാസുകാരിയായത്.1958ല്‍ ഒന്‍പതാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയിരുന്നു.പാലായ്ക്ക് സമീപം കണ്ണാടിയുറുമ്പ് സ്‌കൂളിലായിരുന്നു സാവിത്രിയുടെ സ്‌കൂള്‍ പഠനം. പതിനാറാം വയസില്‍ വിവാഹം നടന്നതോടെ പഠനം മുടങ്ങിയ സാവിത്രി ഭര്‍ത്താവിനോടൊപ്പം  ഇടുക്കി വണ്ടന്‍മേട്ടിലേക്കും തുടര്‍ന്ന് കൊച്ചുകാമാക്ഷിയിലേക്കും കുടിയേറി. കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമ്പര്‍ക്ക പഠന ക്ലാസ്സില്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. മികച്ച വിജയമാണ് ഇവര്‍ നേടിയത്.രണ്ട് ബി പ്ലസ്സും രണ്ട് ബിയും അഞ്ച് സിയും കരസ്ഥമാക്കിയ സാവിത്രി പ്ലസ്സ് വണ്‍ പഠനത്തിന് തയ്യാറെടുക്കുകയാണ്. നാടോടി നൃത്തം, അമ്മന്‍ക ുടം, ഓട്ടംതുള്ളല്‍, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, കേ ാല്‍കളി തുടങ്ങിയവയിലെല്ലാം പ്രാവീണ്യമുള്ള സാവിത്രി കുട്ടികളെ സ്‌കൂള്‍ കലാമത്സരങ്ങളില്‍ പരിശീലനം നല്‍കി വരുന്ന കലാകാരി കൂടിയാണ്.സാവിത്രിയെ റോഷി അഗസ്റ്റിന്‍ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു. കാമാക്ഷി ഗ്ര ാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി അഗസ്റ്റിന്‍, പഞ്ചായത്തംഗങ്ങളായ മനു പ്രസാദ്, വത്സമ്മ ജോയി തുടങ്ങിയവരും എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it