kasaragod local

എഴുത്ത് അശ്ലീലത്തിന് പിന്നാലെ പോവുന്നത് ആശാസ്യമല്ല: ടി പത്മനാഭന്‍



നീലേശ്വരം: എഴുത്ത് അശ്ലീലത്തിന് പിന്നാലെ പോകുന്നത് ആശാസ്യമല്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. ആക്ട് നീലേശ്വരത്തിന്റെ നേതൃത്വത്തില്‍, സി അമ്പുരാജിന്റെ അനുഭവം, ഓര്‍മ, യാത്ര എന്നിവയുടെ സമാഹാരമായ നരിത്തലയുള്ള നാലണ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. പി വി ഷാജികുമാര്‍ പുസ്തകം ഏറ്റുവാങ്ങി. വല്‍സന്‍ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തി. രാധാകൃഷ്ണന്‍ പട്ടാനൂര്‍, പ്രകാശന്‍ മടിക്കൈ, രവീന്ദ്രന്‍ കൊടക്കാട്, ദിനകരന്‍ കൊമ്പിലാത്ത്, സുജിത് കയ്യൂര്‍, കെ പി ശശികുമാര്‍, ഹരീഷ് കരുവാച്ചേരി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it