എല്‍ഡി ക്ലാര്‍ക്ക്: 1000 പേര്‍ക്കുകൂടി നിയമനം ലഭിക്കും

തിരുവനന്തപുരം: നാളെ കാലാവധി അവസാനിക്കുന്ന എല്‍ഡി ക്ലാര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ നിന്ന് 1000 പേര്‍ക്കുകൂടി നിയമനം നല്‍കാനാവുമെന്ന് പ്രതീക്ഷ. ഈ മാസം 27നകം മുഴുവന്‍ ഒഴിവുകളും പൊതുഭരണ വകുപ്പിനു റിപോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലായി ചൊവ്വാഴ്ച വൈകീട്ട് വരെ 899 പേരുടെ ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഒഴിവ് റിപോര്‍ട്ട് ചെയ്തത്- 103. മലപ്പുറമാണ് തൊട്ടുപിന്നില്‍- 102. ആലപ്പുഴ- 52, തൃശൂര്‍- 77, പാലക്കാട്- 59, കോഴിക്കോട്- 97, വയനാട്- 45, കണ്ണൂര്‍- 85, കാസര്‍കോട്- 41, കൊല്ലം- 40, പത്തനംതിട്ട- 29, ആലപ്പുഴ- 55, കോട്ടയം- 60, ഇടുക്കി- 26, എറണാകുളം- 80 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ബുധനാഴ്ച വൈകീേട്ടാടെ 70 ഒഴിവുകൂടി റിപോര്‍ട്ട് ചെയ്തു. പുതുതായി അറിയിച്ച ഒഴിവുകളിേലക്ക് ഏപ്രില്‍ രണ്ടാം വാരത്തോടെ നിയമന ശുപാര്‍ശ ലഭിക്കും. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരുന്ന മാര്‍ച്ച് 31 വരെ ഒഴിവുകളും റിപോര്‍ട്ട് ചെയ്യാം. നിലവില്‍ റാങ്ക്‌ലിസ്റ്റില്‍ നിന്ന് 10,050 പേര്‍ക്കാണ് നിയമനം നല്‍കിയത്.
Next Story

RELATED STORIES

Share it