Flash News

എല്‍ഡി ക്ലാര്‍ക്ക് : ഉദ്യോഗാര്‍ഥികളെ വലച്ച് ഒന്നാംഘട്ടം



തിരുവനന്തപുരം: ഇന്നലെ അവസാനിച്ച എല്‍ഡി ക്ലാര്‍ക്ക് ഒന്നാംഘട്ട പരീക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് കഠിനം. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ഉദേ്യാഗാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പരീക്ഷ എഴുതിയത്. 3,98,389 പേരാണ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, അപേക്ഷകരില്‍ പലരും പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. ചോദ്യത്തില്‍ തെറ്റ് കടന്നുകൂടിയത് ഉദ്യോഗാര്‍ഥികളുടെ വിമര്‍ശനത്തിന് കാരണമാക്കി. ബി ആല്‍ഫാ കോഡില്‍ ആറാമത്തെ ചോദ്യമായി ചേര്‍ത്തിരിക്കുന്ന 15ാം കേരള നിയമസഭാ സ്പീക്കറിനെ സംബന്ധിച്ച ചോദ്യമാണ് ഉദ്യോഗാര്‍ഥികളെ കുഴക്കിയത്. 14ാം നിയമസഭയാണ് നിലവിലുള്ളത്.  ഏഴു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ആഗസ്ത്് 19നാണ് അവസാനഘട്ട പരീക്ഷ. തസ്തിക മാറ്റത്തിനുള്ള പരീക്ഷയാണ് 19ന് നടക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു. ജൂലായ് ഒന്നിന് രണ്ടാംഘട്ട പരീക്ഷ നടക്കും. കൊല്ലം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാംഘട്ട പരീക്ഷ നടക്കുന്നത്. ജൂലൈ 15ന് മൂന്നാംഘട്ട പരീക്ഷ എറണാകുളം, കണ്ണൂര്‍ ജില്ലകളിലായി നടക്കും. 29ന് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാലാംഘട്ട പരീക്ഷ. അഞ്ചാംഘട്ട പരീക്ഷ ആഗസ്ത് അഞ്ചിന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലും 26ന് ആറാംഘട്ടമായി കോട്ടയം വയനാട് ജില്ലകളിലും പരീക്ഷ നടക്കും. ഡിസംബറിനുള്ള സാധ്യതാ പട്ടികയും 2018 മാര്‍ച്ച് 31ന് റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കാനുമാണ് പിഎസ്‌സി ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it