Flash News

എല്‍ഡിഎഫിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍

എല്‍ഡിഎഫിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍
X


തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ  മദ്യനയം സ്വാഗതാര്‍ഹമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണ്‍ അഭിപ്രായം വ്യക്തമാക്കിയത്. എല്‍ഡിഎഫിന്റെ മദ്യനയം കേരളത്തെ സംബന്ധിച്ച് സ്വാഗതാര്‍ഹവും അനിവാര്യവുമാണെന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്‍ഡിഎഫ് മദ്യനയം: സ്വാഗതാര്‍ഹവും അനിവാര്യതയുമാണ്.
കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവണ്‍മെന്റുമായിരുന്നു, ശ്രി. ഉമ്മന്‍ചാണ്ടി

യുടെതെന്ന് ഇന്ന് എല്‍ഡിഎഫിനു പോലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസനക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താന്‍ ഇന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകള്‍ ജനം കണ്ടു കൊണ്ടിരിക്കയാണ്.'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകള്‍ തുറക്കാനുള്ള എല്‍ഡിഎഫ് നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാര്‍ഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.
Next Story

RELATED STORIES

Share it