palakkad local

എല്‍ഡിഎഫിനെ സഹായിച്ചത് പടിഞ്ഞാറന്‍ മേഖല

ചാവക്കാട്: നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നേടിയ ഉജ്വലമായ വിജയം തന്നെയാണ് ഇക്കുറിയും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ അധികാരത്തിലെത്താന്‍ സഹായിച്ചത്. എല്‍ഡിഎഫിന് ലഭിച്ച 21 സീറ്റില്‍ 19ഉം സിപിഎമ്മിന്റെ സംഭാവനയാണ്. രണ്ട് സീറ്റ് സിപിഐക്കും ലഭിച്ചു.
2010ല്‍ 20 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഒരു സീറ്റ് കുറഞ്ഞു. ഒരു സീറ്റുണ്ടായിരുന്ന സിപിഐയ്ക്ക്ഒരു സീറ്റ് കൂടി. സിപിഐ സ്വതന്ത്രനായി മണത്തല പള്ളിത്താഴത്ത് മല്‍സരിച്ച സലീം പനന്തറയിലൂടെയാണ് സിപിഐ ഒരു സീറ്റ് വര്‍ദ്ധിപ്പിച്ചത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് അത് ഇക്കുറിയും നിലനിര്‍ത്തി.
കോണ്‍ഗ്രസിന് ഒമ്പതും മുസ്‌ലിംലീഗിനും കേരള കോണ്‍ഗ്രസ് എമ്മിനും ഓരോ സീറ്റും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. സീറ്റൊന്നുമില്ലാതിരുന്ന മുസ്‌ലിംലീഗിന് ഒരു സീറ്റ് ലഭിച്ചു. കേരള കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.
തീരദേശ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ടെന്ന് പറയുമ്പോഴും ഒന്നാം വാര്‍ഡിലെയും 32ാം വാര്‍ഡിലെയും പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സിപിഎമ്മിന്റെ സിറ്റിംഗ് വാര്‍ഡുകളായ രണ്ടിടത്തും പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിമാരാണ് പരാജയപ്പെട്ടത്. കിഴക്കന്‍ മേഖലയില് അഞ്ചു മുതല്‍ ഒമ്പത് വരെ വാര്‍ഡുകളില്‍ കോണഗ്രസ് തന്നെ വിജയിച്ചു.
Next Story

RELATED STORIES

Share it