World

എല്‍ടിടിഇ പ്രത്യയശാസ്ത്രം വേരോടെ പിഴുതുമാറ്റും: സിരിസേന

കൊളംബോ: രാജ്യത്തു നിന്നും ആഗോളതലത്തിലും എല്‍ടിടിഇ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതുമാറ്റുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്‍ടിടിഇയുടെ പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണെന്നും കൊളംബോയില്‍ പൊതുചടങ്ങില്‍ സംസാരിക്കവേ സിരിസേന പറഞ്ഞു. രാജ്യത്തെ യുദ്ധം അവസാനിപ്പിച്ചു.
പക്ഷേ നീണ്ടുനില്‍ക്കുന്ന സമാധാനത്തിനായി എല്‍ടിടിഇയെ പൂര്‍ണമായി തുടച്ചുനീക്കാനായില്ല. തമിഴ് ജനതയ്ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കും. ഭൂരിപക്ഷമായ സിംഹളരും തമിഴ്, മുസ്‌ലിം ന്യൂനപക്ഷവും രാജ്യത്ത് സഹകരണത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും സിരിസേന അറിയിച്ചു.
Next Story

RELATED STORIES

Share it