malappuram local

എല്‍ഇഡി ബള്‍ബ് നിര്‍മാണ ശില്‍പശാല

വേങ്ങര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എനര്‍ജി ക്ലബ്ബ് അംഗങ്ങള്‍ എനര്‍ജി മാനേജ്‌മെന്റ്  സെന്റര്‍ കേരളയുടെ സഹകരണത്തോടെ എല്‍ഇഡി  ബള്‍ബ് നിര്‍മാണ ശില്‍പശാല നടത്തി.  ഡെപ്യൂട്ടി   ഹെഡ്മാസ്റ്റര്‍ സി രാമന്‍ ഉദ്ഘാടനം ചെയ്തു. ഒ പി നസീറ  അധ്യക്ഷത  വഹിച്ചു. മുര്‍ഷിദ, കെ സി രാജേഷ്, കെ മുഹമ്മദ്  അസ്‌ലം, ആര്‍ ജയകുമാരി, കെ വി അബ്ദുല്‍  കരീം, കെ കെ  ഷാജി എന്നിവര്‍ സംസാരിച്ചു. ഇഎംസി ജില്ല ട്രെയ്‌നര്‍  പി സാബിര്‍ ക്ലാസിന് നേതൃത്വം  നല്‍കി. എല്‍ഇഡി ബള്‍ബ് ഉപയോഗം മൂലം എത്രത്തോളം ഊര്‍ജം സംരക്ഷിക്കാം  എന്ന  ബോധവല്‍ക്കരണം കുട്ടികളില്‍  എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it