Kollam Local

എല്ലാ മതങ്ങളുടെയും വഴിയും ലക്ഷ്യവും ഒന്നാണെന്ന് ആര്‍ ചന്ദ്രശേഖരന്‍



പത്തനാപുരം: ആചാരാനുഷ്ഠാനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും ദൈവസന്നിധിയിലെത്താനുള്ള എല്ലാ മതങ്ങളുടെയും വഴിയും ലക്ഷ്യവും  ഒന്നാണെന്ന്  ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍.  ഗാന്ധിഭവനില്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.—പത്മശ്രീഎം എ യൂസഫലി ഗാന്ധിഭവന്  നല്‍കിയ സഹായങ്ങളുടെ ഉണര്‍വ് വിലമതിക്കാന്‍ കഴിയുന്നതല്ല. യൂസഫലിയെ പ്പോലെ മനുഷ്യ സമൂഹത്തിന് നന്മ മാത്രം ചെയ്യുന്ന ഇനിയും എത്രയോ ആളുകള്‍ ദൈവദൂതന്മാരായി ഗാന്ധിഭവനിലേക്ക് കടന്നു വരാനുണ്ട്. ഗാന്ധിഭവനെ പ്പോലെ തന്നെ ഇവിടെ ഒരുക്കിയ ഇഫ്താര്‍ സംഗമവും ഒരത്ഭുതമാണ്. ജനസമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്ന ഗാന്ധിഭവന്‍ മനുഷ്യന്റെ അകക്കണ്ണ് തുറപ്പിക്കാന്‍ കഴിയുന്ന മഹാപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നുവെന്നും  ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.——ഇന്ത്യയിലെ ഏറ്റവും വലിയ ആതുരാലയമെന്നും, ആശ്രമമെന്നും പറയാവുന്ന ഗാന്ധിഭവനില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബര്‍ക്കും, നമ്മുടെ കണ്‍മുന്നില്‍ കാണാത്ത ആയിരക്കണക്കിന് നിരാശ്രയര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൗലാവി  സലീം ഇഫ്താര്‍ പ്രാര്‍ത്ഥന നടത്തി. കലാപ്രേമി ബഷീര്‍ അധ്യക്ഷത വഹിച്ചു.      സാമൂഹിക ക്ഷേമബോര്‍ഡ് അംഗം ഷാഹിദാ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന സൗഹൃദ സമ്മേളനം ഡോ. എംഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍,  അഡ്വ.——സഞ്ജയ്ഖാന്‍, ബ്ലോക്ക് മെംബര്‍ റിയാസ് മുഹമ്മദ്, മാത്യു ചെറിയാന്‍, രവീന്ദ്രന്‍പിള്ള, വക്കം ഷാജഹാന്‍, നിസാം പത്തനാപുരം, പിടവൂര്‍ ബേബി,  രാജന്‍, എംഎ ബഷീര്‍, സീനത്ത് അയൂബ്, എംടി ബാബ, മുഹമ്മദ് ഷെമീര്‍, ആര്‍ മെഹജാബ്, എംഎസ് പ്രദീപ്, പ്രദീപ് സംസാരിച്ചു.
Next Story

RELATED STORIES

Share it