എല്ലാവര്‍ക്കും ഭവനം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: 2022 ആവുമ്പോഴേക്കും ഇന്ത്യയില്‍ എല്ലാവര്‍ക്കും സ്വന്തമായി വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഇന്ത്യയിലെ വീടില്ലാത്ത രണ്ടു കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാവുന്നതാണ് പദ്ധതി.
നഗരകാര്യ വകുപ്പിനുകീഴിലുള്ള അര്‍ബന്‍ ഹൗസിങ് മിഷനാണ് കേരളത്തിലെ പദ്ധതിയുടെ നടത്തിപ്പു ചുമതല. കേരളത്തിലെ ഭവനരഹിതരായവരുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുന്ന പ്രക്രിയ തുടര്‍ന്നുവരുകയാണെന്നും മൂന്നു ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മിക്കേണ്ടിവരുമെന്നാണു കരുതുന്നതെന്നും അര്‍ബന്‍ ഹൗസിങ് മിഷന്‍ ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ് അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചേരിരഹിത നഗരങ്ങള്‍ എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .
സ്ത്രീകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് വീടുകള്‍ക്കുള്ള സഹായം അനുവദിക്കുക. ഒരുലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാവും. തിരുവനന്തപുരം എസ് പി ഗ്രാന്‍ഡേയ്‌സ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it