എയര്‍ ഇന്ത്യ നോണ്‍വെജ് ഭക്ഷണം ഒഴിവാക്കുന്നു
BY ajay G.A.G26 Dec 2015 10:21 AM GMT
X
ajay G.A.G26 Dec 2015 10:21 AM GMT
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ ഒന്നര മണിക്കൂര്‍ വരെയുള്ള യാത്രകളില്‍ എക്കണോമി ക്ലാസ് യാത്രക്കാര്ക്ക്് നല്കുന്ന ഭക്ഷണത്തില്‍ നിന്നും നോണ്‍വെജ് വിഭവങ്ങള്‍
ഒഴിവാക്കുന്നു. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ചായയും കാപ്പിയും ഒഴിവാക്കാനും തീരുമാനമുണ്ട്. ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
90 മിനിറ്റു വരെയുള്ള യാത്രകളില്‍ ഇപ്പോള്‍ നല്‍കിവരുന്ന വെജ്- നോണ്‍വെജ് സാന്‍ഡ് വിച്ച്, കേക്ക് എന്നിവ ഒഴിവാക്കാനും തീരുമാനമുണ്ട്. ഇവയ്ക്കുപകരം ഒരു മണിക്കൂറിനും ഒന്നരമണിക്കൂറിനും ഇടയില്‍ ദൈര്‍ഘ്യമുള്ള ആഭ്യന്തര സെക്ടര്‍ യാത്രകളിലെ എക്കണോമി ക്ലാസുകാര്‍ക്ക് പൂര്‍ണ വെജിറ്റേറിയന്‍ ഇന്ത്യന്‍ ഊണ് നല്‍കണമെന്ന്് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും തങ്ങള്‍ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുകയാണെന്നാണ് കമ്പനിയുടെ നിലപാട്. വിമാനക്കമ്പനികള്‍ ഇത്തരം തീരുമാനമെടുക്കുന്നതിന് മുന്‍പ് കസ്റ്റമര്‍ സര്‍വേ നടത്തേണ്ടതുണ്ടെന്ന് ട്രാവല്‍- ടൂറിസം രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പകരം ഏകപക്ഷീയമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവര്‍ പറയുന്നു.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT