Flash News

എയര്‍സെല്‍-മാക്‌സിസ് ഇടപാട്: കാര്‍ത്തി ചിദംബരത്തിനെതിരേ കുറ്റപത്രം

എയര്‍സെല്‍-മാക്‌സിസ് ഇടപാട്: കാര്‍ത്തി ചിദംബരത്തിനെതിരേ കുറ്റപത്രം
X
ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ചിദംബരത്തിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പ്രതിയാക്കിയിട്ടില്ല.



അഡ്വാന്‍ഡേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാരായ പത്മഭാസ്‌കര രാമന്‍, രവി വിശ്വനാഥന്‍, ചെമ്പ് മാനേജ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍ അണ്ണാമല പളനിയപ്പ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. കേസില്‍ ജൂലൈ നാലിന് വാദം കേള്‍ക്കാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി റൂബി അല്‍ക ഗുപ്ത തീരുമാനിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയുടെ 1.16 കോടി രൂപ കണ്ട് കെട്ടിയിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it