Flash News

എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും



പാരിസ്: എഫ് 16 പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും യുഎസ് വിമാനക്കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനും തമ്മില്‍ ധാരണ. പാരിസിലെ എയര്‍ഷോയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവും വലിയ കരാറുകാരാണ് ലോക്ഹീഡ് മാര്‍ട്ടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഇന്ത്യയില്‍ നിര്‍മിക്കല്‍' പദ്ധതിക്ക് ഊര്‍ജംപകരുന്നതാണ് കരാര്‍.കരാറനുസരിച്ച്, ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്‌സസിലെ ഫോര്‍ട്ട്‌വര്‍ത്തിലുള്ള നിര്‍മാണപ്ലാന്റ് ഇന്ത്യയിലേക്കു മാറ്റും. പ്രതിരോധ രംഗത്ത് അമേരിക്കയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണിത്. 2020നുള്ളില്‍ പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പറയുന്നത്. എഫ് 16 നിര്‍മാണത്തില്‍ ഒട്ടേറെ തൊഴില്‍ അവസരം നല്‍കാന്‍ കഴിയും. യുഎസിലെ തൊഴിലുകള്‍ക്ക് കോട്ടംതട്ടാതെയായിരിക്കുമിത്. എഫ്16ന്റെ ബ്ലോക്ക് 70 വിമാനങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും ഇന്ത്യക്കാവുമെന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു. ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റയും തമ്മിലുള്ള ബന്ധവും പ്രതിബദ്ധതയും ഉറപ്പാക്കുന്നതാണ് കരാറെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it