Kollam Local

എഫ്‌സിഐയുടെ കെട്ടിടങ്ങള്‍ കാട് കയറി നശിക്കുന്നു



കരുനാഗപ്പളി: പത്ത് കോടിയോളം വിലവരുന്ന എഫ്‌സിഐയുടെ കെട്ടിടങ്ങളും ഭൂമിയും 40 വര്‍ഷമായി അനാഥമായി കിടന്ന് നശിക്കുന്നു. എട്ട് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രണ്ട് ഇരുനില കെട്ടിടങ്ങളാണ് ഉള്ളത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കുടുംബം മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഏഴ് കുടുംബങ്ങള്‍ കൂടി താമസിക്കേണ്ട കെട്ടിടങ്ങള്‍ തകര്‍ന്ന നിലയിലാണ്. ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടങ്ങളാണ് സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്ന് കൊണ്ടിരിക്കുന്നത്. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ പരാതികള്‍ നേരിട്ടും അല്ലാതെയും നല്‍കിയെങ്കിലും എഫ്‌സിഐ അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തുടക്കത്തില്‍ എഫ്‌സിഐയിലെ എട്ട് വാച്ച്മാന്‍മാര്‍ക്ക് താമസിക്കുന്നതിന് വേണ്ടിയാണ് ഇരുനില കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചത്. ജീവനക്കാര്‍ താമസിക്കാന്‍ വരാതായതോടെ കെട്ടിടങ്ങള്‍ കിടന്ന് നശിക്കുകയായിരുന്നു. ഭൂമിയും കെട്ടിടങ്ങളും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എഫ്‌സിഐയുടെ തന്നെ പ്രധാന ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങളാണ് ഇത്. കെട്ടിടത്തിന്റെ പൊതുസ്ഥിതി പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.—
Next Story

RELATED STORIES

Share it