എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ദുരൂഹം
BY kasim kzm14 April 2018 3:42 AM GMT
kasim kzm14 April 2018 3:42 AM GMT
കാക്കനാട്: ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പോലിസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്റെ കാരണം ദുരൂഹമാണെന്നു മനുഷ്യാവകാശ കമീഷന് ആക്റ്റിങ് ചെയര്മാന് പി മോഹനദാസ്. മരണം സംഭവിച്ചാല്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വരാപ്പുഴ കേസില്‍ പോലിസ് നടപടിയില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. കമ്മീഷന് പരിശോധനയില്‍ എഫ്ഐആ ര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു വ്യക്തമായി. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഫ്ഐആര്‍ തയ്യാറാക്കുന്നതു വൈകിപ്പിച്ച് പോലിസ് ഗുരുതര വീഴ്ചവരുത്തി. സ്റ്റേഷനിലുണ്ടായിരുന്നവരാണോ, അതോ പുറത്തുള്ളവരാണോ പ്രതികളെന്നതു സംബന്ധിച്ച് ഡിപാര്‍ട്ട്മെന്റില്‍ തര്‍ക്കം നടക്കുകയാണ്. ഇതു സംബന്ധിച്ച് ഉന്നതോദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയാവുമ്പോഴേ വ്യക്തമാവൂ. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിനു തെളിവുകളുണ്ട്. അതുകൊണ്ട് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMT