malappuram local

എന്‍ കെ ഉസ്താദിനെ ആദരിക്കുന്നു

പരപ്പനങ്ങാടി: 55 വര്‍ഷം തുടര്‍ച്ചയായി ഒരേ പള്ളിയില്‍ മുദരിസ്സായി തുടരുന്ന കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍ കെ ഉസ്താദിനെ മഹല്ല് കമ്മറ്റി ആദരിക്കുന്നു. അഞ്ചര പതീറ്റാണ്ട് കാലം പരപ്പനങ്ങാടി അങ്ങാടി വലിയജുമാ മസ്ജിദിലെ മുദരിസായി സേവനമനുഷ്ടിച്ചു വരുന്ന എന്‍ കെ മുഹമ്മദ് ബാഖവി നേരത്തെ നാലുവര്‍ഷം തളിപറമ്പിലും മുദരിസായിയിരുന്നു. ഇദ്ദേഹത്തിന് പതിനായിരത്തിലേറെ ശിഷ്യഗണങ്ങളാണ് വിവിധ നാടുകളിലുള്ളത്.1960 മുതല്‍ സമസ്ത മുശാവറ അംഗമാണ്. 86കാരനായ ഉസ്താദിനെ സഹായിക്കാന്‍ മകന്‍ ഹുസൈന്‍ വഹബി ഇതെ പള്ളിയില്‍ രണ്ടാം മുദരിസായി സേവനമനുഷ്ടിച്ചു വരികയാണ്. മഹല്ല് കമ്മറ്റിയും പള്ളികമ്മറ്റിയും നാട്ടുകാരും ചേര്‍ന്നാണ് ആദരിക്കല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it