Flash News

എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്
X


ന്യൂഡല്‍ഹി:എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വസതിയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ റെയ്ഡ് തുടങ്ങിയത്. ഐസിഐസി ബാങ്കിന് 48 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്.
വിദേശനാണ്യ വിനിമയ ചട്ടം(ഫെമ) ഉപയോഗിച്ച് 2015ല്‍ കോടികളുടെ ഫണ്ട് കൈമാറിയതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു.പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, എന്‍ഡിടിവി സീനിയര്‍ എക്‌സിക്യൂട്ടീവ് കെവിഎല്‍ നാരായണ റാവു എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
അതേസമയം, മനപൂര്‍വ്വം അപമാനിക്കുന്നതിനാണ് തെറ്റായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐയുടെ നടപടിയെന്ന് എന്‍ഡിടിവി പ്രസ്താവനയിലൂടെ ആരോപിച്ചു.
Next Story

RELATED STORIES

Share it