എന്‍ഡബ്ല്യൂഎഫ് ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു
BY fousiya sidheek31 May 2017 5:34 AM GMT
fousiya sidheek31 May 2017 5:34 AM GMT
ആലപ്പുഴ: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും സ്വന്തം തീരുമാനപ്രകാരം കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്ത വൈക്കം സ്വദേശിനി ഹാദിയ എന്ന ബിഎച്ച്എംഎസ് ബിരുധധാരിണിയോട് കോടതി സ്വീകരിച്ച നിലപാട് പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നു എന്‍ഡബ്ല്യുഎഫ് ആലപ്പുഴ ജില്ലാക്കമ്മറ്റി അഭിപ്രായപ്പെട്ടു. ആശ്രയമറ്റ പൗരന്മാര്‍ക്ക് വിശിഷ്യ സത്രീ സമൂഹത്തിന് സുരക്ഷയേകേണ്ട കോടതി പോലും വിവാഹ ബന്ധം വേര്‍പെടുത്തിയതിലുടെ ഹാദിയയുടെ സുരക്ഷിതത്വബോധം തകര്‍ത്തെറുകയും വീട്ടുതടങ്കലിലാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം കോടതി വിധികള്‍ക്കെതിരെ പൊതു സമൂഹം ഉണര്‍ന്നിരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹാദിയയുടെ ജീവന് സംരക്ഷണമേകണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന് നിവേദനവും സമര്‍പ്പിച്ചു. ജില്ലാപ്രസിഡന്റ് സഫിയ അസ്‌ലം, സെക്രട്ടറി മിനി നൈസാം, വൈസ് പ്രസിഡന്റ് നദിയ സുധീര്‍, ആലപ്പഴഏരിയ പ്രസിഡന്റ് ഷക്കീല മജീദ് തുടങ്ങിയവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT