Second edit

എന്‍ട്രന്‍സും പിഎസ്‌സിയും

ഒരു ജോലിയെടുക്കാനും ചെറുപ്പക്കാരെ കിട്ടാനില്ല കേരളത്തില്‍ എന്നു പറയാറുണ്ട്. അതുകൊണ്ടാണത്രേ അന്യദേശത്തൊഴിലാളികള്‍ക്ക് ഇവിടെ സാധ്യതകള്‍ വര്‍ധിച്ചത്. നമ്മുടെ ചെറുപ്പക്കാര്‍ക്ക് പിന്നെയെന്താണു പണി? പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രങ്ങളില്‍ പഠിക്കുകയാണ് കേരളത്തിലെ മിക്ക യുവതീയുവാക്കളും എന്നാണ് ഇതുസംബന്ധിച്ചുള്ള ഒരു തമാശ. തമാശയുടെ അംശം വിട്ടുകളഞ്ഞാലും അതില്‍ അല്‍പം കാര്യമുണ്ട്- ലാസ്റ്റ്‌ഗ്രേഡ് തൊട്ട് ഐഎഎസ് വരെയുള്ള പരീക്ഷാ പരിശീലനം തകൃതിയായി നടക്കുന്നു സംസ്ഥാനത്ത് എന്നത് സത്യമാണ്. ചിലപ്പോള്‍ രണ്ടിലൊരു പോസ്റ്റിങ് കിട്ടിയെന്നും വരും.
നാട്ടിലുടനീളം ഇന്നു പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രങ്ങളുണ്ട്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയവരുടെ പടങ്ങള്‍ വച്ചുകൊണ്ടുള്ള ഫഌക്‌സുകള്‍ ഏത് അങ്ങാടിമുക്കിലും കാണാം. പരിശീലന കേന്ദ്രങ്ങളിലെല്ലാം ഒരുപാടു പേര്‍ പഠിക്കുന്നു. പാരലല്‍ കോളജുകള്‍ ഏറക്കുറേ ഇല്ലാതായ സ്ഥാനത്ത് ഇപ്പോഴുള്ളത് പിഎസ്‌സി പരീക്ഷാകേന്ദ്രങ്ങളാണ്. ഇത്തരം കേന്ദ്രങ്ങള്‍ നടത്തുകയെന്നത് ഇന്ന് ഒരു തൊഴിലുമാണ്. സ്വന്തമായി തൊഴില്‍ കിട്ടിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉല്‍സാഹിക്കുന്നതും നല്ലൊരു തൊഴിലാണല്ലോ.
എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങളാണ് നാടിന്റെ മറ്റൊരു മുഖമുദ്ര. മെഡിക്കല്‍, എന്‍ജിനീയറിങ്, ജെഇഇ, ക്ലാറ്റ്, കാറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാവിധ പരീക്ഷകള്‍ക്കും ഈ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നു. ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരങ്ങള്‍ നടക്കുന്നുമുണ്ട്.
Next Story

RELATED STORIES

Share it