Flash News

എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
X


കൊല്ലം : എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.പുത്തൂര്‍ തെക്കുംചേരി കാരഴിമറ്റത്ത് വീട്ടില്‍ പരേതനായ രാധാക്യഷ്ണപിള്ളയുടെ മകന്‍ രാഹുല്‍(24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ഓടുകൂടി കല്ലടയാറ്റില്‍ താഴത്തുകുളക്കട ചെട്ടിയാരഴികത്ത് കടവിലായിരുന്നു സംഭവം.

കരുനാഗപ്പള്ളിക്കാരനായ സുഹ്യത്തിനൊപ്പം കുളിക്കാനിറങ്ങവേ ഒഴിക്കില്‍പ്പെട്ട് മണല്‍ വാരുന്ന കുഴിയിലേക്ക് താഴ്്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹ്യത്തിന്റെ ബഹളം കേട്ട് ഓടികൂടിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും താഴ്ചയിലേക്ക് മുങ്ങിപോവുകയായിരുന്നു. നാട്ടുകാര്‍ അറിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരുടെ സഹായത്തോടുകൂടി വൈകീട്ടോടെ മൃതദേഹം കണ്ടെത്തി. മരിച്ച രാഹുല്‍ കുസാറ്റില്‍ മെക്കാനിക്കാല്‍ എന്‍ജിനീയറിങ്് വിദ്യാര്‍ഥിയായിരുന്നു. മാതാവ് അജിത. സഹോദരി രേഷ്മ.
Next Story

RELATED STORIES

Share it