Kollam Local

എന്‍ജിനീയറിങ് വിദ്യാഭ്യാസം ഗ്രാമ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളണം: അലക്‌സാണ്ടര്‍ ജേക്കബ്

കിളികൊല്ലൂര്‍: ലോകത്തിലെ വന്‍ ശക്തിയാകാനുള്ള കുതിപ്പിനിടയിലും ഇന്ത്യയിലെ രണ്ടുലക്ഷത്തോളം ഗ്രാമങ്ങള്‍ കുടിവെള്ള ദൗര്‍ലഭ്യം നേരിടുകയാണെന്ന വസ്തുത നാം മറന്നു പോവുകയാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് അഭിപ്രായപ്പെട്ടു.  കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ആത്മഹത്യ ഒരു രാഷ്ട്രീയ സാമൂഹിക പ്രശ്‌നം മാത്രമല്ല, ഒരു സാങ്കേതിക പ്രശ്‌നം കൂടിയാണ്. ഗ്രാമീണ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകളും വിളവുകളും കേടുകൂടാതെ സംരക്ഷിക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയും ഇതിലെ പ്രധാന കാരണമാണ്. ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങളാണ് സംരക്ഷണ സംവിധാനങ്ങളില്ലാതെ നശിച്ചു പോകുന്നത്. ഗ്രാമീണജീവിതത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളും അധ്യാപകരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ് അയൂബ് അധ്യക്ഷത വഹിച്ചു. എംജോസ് പ്രകാശ്, കെ കെ അബ്ദുല്‍റഷീദ്, എസ് ജോസ്,റിജോജേക്കബ്, സെയ്ദ് മുഹമ്മദ് ഫഹദ് സംസാരിച്ചു.
Next Story

RELATED STORIES

Share it