World

എന്‍എസ്ജി: ഇന്ത്യക്ക് തടസ്സം ചൈന മാത്രമെന്ന് യുഎസ്

വാഷിങ്ടണ്‍: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഇന്ത്യക്കുള്ളതായും ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നതിനാല്‍ മാത്രമാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം വൈകുന്നതെന്നും യുഎസ്. ഇന്ത്യയുടെ അംഗത്വത്തിനായി എന്‍എസ്ജിയില്‍ ശുപാര്‍ശ ചെയ്യുന്നതു തുടരുമെന്നും യുഎസ് വ്യക്തമാക്കി. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നു മാത്രമാണ് ഇന്ത്യക്ക് എന്‍എസ്ജി പ്രവേശനം സാധ്യമാവാത്തതെന്നു തെക്കനേഷ്യയുടെ ചുമതലയുള്ള യുഎസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്കു മാത്രമാണ് എന്‍എസ്ജിയില്‍ അംഗത്വം നല്‍കാന്‍ സാധിക്കുകയെന്ന വാദമാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ ചൈന ഉന്നയിക്കുന്നത്.



Next Story

RELATED STORIES

Share it