wayanad local

എന്‍എസ്എസിന് 28ാം തവണയും നൂറുമേനി



കല്‍പ്പറ്റ: എന്‍.എസ്.എസ്. ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 28-ാം വര്‍ഷവും നൂറു ശതമാനം വിജയമെന്ന നേട്ടം കൈവരിച്ചു. 127 കുട്ടികളാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത് 14 വിദ്യാര്‍ത്ഥികള്‍ 90ശതമാനത്തിലധികം മാര്‍ക്കുവാങ്ങി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 21 കുട്ടികള്‍ക്കാണ് ഇവിടെ ഒരു വിഷയത്തിനു മാത്രം എ പ്ലസ് നഷ്ടപ്പെട്ടത്. 1989 മുതല്‍ വിദ്യാലയം നൂറു ശതമാനം വിജയം നേടി വരികയായിരുന്നു. കലാ കായിക ശാസ്‌ത്രോത്സവങ്ങളിലും വിദ്യാലയം എന്നും മുന്നില്‍ത്തന്നെയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാ കിരീടവും രണ്ടാം സ്ഥാനവും ലഭിച്ചിട്ടുള്ള എന്‍.എസ്.എസ് ജില്ലാ സബ് ജില്ലാ സ്‌കൂള്‍ കലാ കിരീടങ്ങളും നിരവധി വര്‍ഷങ്ങളായി നിലനിര്‍ത്തുന്നു. ടേബിള്‍ ടെന്നീസ്, സോഫ്റ്റ് ബോള്‍ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ വിദ്യാലയത്തിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക  സ്‌കൗട്ട്   ആന്റ് ഗൈഡ്‌സ് രാഷ്ട്രപതി പുരസ്‌കാരവും ലഭിച്ചു. എന്‍.എസ്.എസ്.മാനേജ്‌മെന്റിന്റെയും പി.ടി.എ.യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമമാണ് വിജയത്തിനാധാരമെന്ന് പ്രിന്‍സിപ്പല്‍ വി കെ സജികുമാര്‍ പറഞ്ഞു. ഗായത്രി രാജ്, ഹെന്ന മെഹജബിന്‍, എ  സംയുക്ത, സിയ സൈറസ്, കെ വന്ദന, കെ എസ് അഭിദര്‍ശ്, എന്‍ എം അജിത് കൃഷ്ണ, അനുവേദ്. പി അനി, എം എസ് അശ്വിന്‍ ദേവ്, അതുല്‍ മോഹന്‍, ജയദേവ് ഗോവിന്ദ്, ജസിന്‍ വിജയ്, എം എന്‍ അര്‍ജ്ജുന്‍, ഒ എല്‍ ആരോമല്‍ എന്നിവരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയത്.
Next Story

RELATED STORIES

Share it