എത്ര ഉന്നതനാണെങ്കിലും തെളിവുണ്ടെങ്കില്‍ നടപടി എടുക്കണം: സിപിഎം

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ് വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി. തെറ്റുചെയ്തവന്‍ സമൂഹത്തിലെ എത്ര വലിയ ഉന്നതനാണെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമാനുസൃത നടപടിയെടുക്കണമെന്നാണ് സിപിഎം നിലപാടെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേസില്‍ ബിഷപ്പിനെ രക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസുകളില്‍ ഇടപെട്ട് ആരെയെങ്കിലും ഉള്‍പ്പെടുത്താനോ രക്ഷപ്പെടുത്താനോ സിപിഎം ഇതുവരെ ശ്രമിച്ചിട്ടില്ല. ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പരാതി സംബന്ധിച്ചു കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം സംബന്ധിച്ചു സര്‍ക്കാരിനെതിരേ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരേ പോലിസ് നടത്തുന്നത് പഴുതടച്ചുള്ള അന്വേഷണമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറ്റവാളികള്‍ ആരും തന്നെ രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it