Flash News

എതിര്‍പ്പുകളെ അവഗണിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് : ഹസന്‍



മലപ്പുറം: എതിര്‍പ്പുകളെ അവഗണിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് യോഗത്തില്‍ ഹര്‍ത്താലിന് എതിരായ നിലപാടാണ് താന്‍ സ്വീകരിച്ചത്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരേ ഹര്‍ത്താല്‍ വേണമെന്നു ഭൂരിപക്ഷ അഭിപ്രായത്തിനു താന്‍ വഴങ്ങുകയായിരുന്നു. ഏറ്റവും അവസാനം ഉപയോഗിക്കേണ്ട സമരമുറയാണ് ഹര്‍ത്താല്‍. ഇപ്പോള്‍ ആദ്യം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ്. ഇതിനോട് യോജിപ്പില്ലെന്നും ഹര്‍ത്താലിനു നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരേയുള്ള വിലയിരുത്തലാവും വേങ്ങര ഉപതിരഞ്ഞെടുപ്പെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it